ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

news
 മുംബൈ: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജഡേജയുടെ അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയ്ക്ക്‌ തിരിച്ചടിയാവും. ഇപ്പോഴും അവര്‍ക്ക് നേരിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നുള്ളതാണ് വസ്തുത. മൂന്നു മത്സരങ്ങളാണ് ചെന്നൈയ്ക്കു ബാക്കിയുള്ളത്.

Share this story