പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും
Sep 22, 2022, 21:53 IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. മോദി സെപ്റ്റംബർ 27ന് ജപ്പാനിലെത്തി ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും ടോക്കിയോയിൽ എത്തുന്ന മോദി കൂടിക്കാഴ്ച നടത്തും.
നരാ നഗരത്തിൽ ജൂലൈ എട്ടിനു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേ വെടിയേറ്റാണ് അബെ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുനിന്നു തന്നെ വെടിവച്ച മുൻ നാവികസേനാംഗം തെറ്റ്സുയ യമഗാമിയെ (41) പിടികൂടിയിരുന്നു.
