എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ മ​ക​ൾ ഉ​മാ മ​ഹേ​ശ്വ​രി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

24


ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ല്ലി​ലെ വ​സ​തി​യി​ൽ  എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ മ​ക​ൾ ഉ​മാ മ​ഹേ​ശ്വ​രി​യെ  മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി സ്ഥാ​പ​ക​നും ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ  മകൾ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇവർ ഏറെനാളായി വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടി​യി​രു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. അതേസമയം ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​വി. ആ​ന​ന്ദ് പ​റ​ഞ്ഞു. ഉ​മാ​മ​ഹേ​ശ്വ​രി എ​ൻ​ടി​ആ​റി​ന്‍റെ പ​ന്ത്ര​ണ്ട് മ​ക്ക​ളി​ൽ ഇ​ള​യ​യാ​ളാ​ണ്.

Share this story