മഹാരാഷ്ട്രയിലെ പ്രദേശങ്ങൾ കർണാടകയിൽ കൂട്ടിച്ചേർക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം: 'ബസ് എഴുത്ത്' പ്രതിഷേധവുമായി മഹാരാഷ്ട്ര
Nov 25, 2022, 11:22 IST

മുംബൈ: കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള മഹാരാഷ്ട്രയിലെ പ്രദേശങ്ങൾ കർണാടകയിൽ കൂട്ടിച്ചേർക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അവകാശവാദത്തിനെതിരെ പ്രതിഷേധവുമായി മറാത്താ സംഘടനകൾ രംഗത്തെത്തി.
വ്യാഴാഴ്ച വൈകിട്ട് പുനെ ദേശീയപാതയിൽ മറാത്താ മഹാസംഘിന്റെ നേതൃത്വത്തിൽ കർണാടക രജിസ്ട്രേഷനുള്ള അന്തർ സംസ്ഥാന ബസുകളിൽ മഹാരാഷ്ട്ര അനുകൂല മുദ്രാവാക്യങ്ങൾ പതിപ്പിച്ചു. "ജയ് മഹാരാഷ്ട്ര', "പ്രതിഷേധം' തുടങ്ങിയ വാക്യങ്ങൾ ബസിന്റെ പല ഭാഗത്തും എഴുതിയ മഹാസംഘ്, വാഹനത്തിന്റെ മുന്പിൽ കയറി നിന്നും ഏറെ നേരം പ്രതിഷേധം അറിയിച്ചു.
