മധ്യപ്രദേശ് മന്ത്രിയുടെ മരുമകൾ ജീവനൊടുക്കിയ നിലയിൽ
Wed, 11 May 2022

ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിയുടെ മരുമകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമറിന്റെ മരുമകൾ സവിത പർമർ(22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഷാജാപുരിലെ വസതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.അതെസമയം കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.