അധ്യക്ഷ പദവി സംബന്ധിച്ച ചർച്ച; അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി

rahul
 ഉദയ്പുർ: കോൺഗ്രസിന്‍റെ അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.നിലവിൽ സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന് രാഹുൽ ചിന്തൻ ശിബിരത്തിൽ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന അധ്യക്ഷന്‍മാർ, പാർലമെന്‍ററി പാർട്ടി നേതാക്കളുമായി രാഹുല്‍ പ്രത്യേകം ചർച്ച നടത്തുന്നുണ്ട്. 

Share this story