Times Kerala

 മ​ണി​പ്പൂ​രി​ൽ സ്ഫോ​ട​നം; മൂ​ന്നു​പേ​ർ​ക്ക് പരിക്ക് 

 
fire
ഇംഫാൽ: മ​ണി​പ്പൂ​രി​ലുണ്ടായ  സ്ഫോ​ട​നത്തിൽ  മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഉ​ഖ്രു​ൽ ജി​ല്ല​യി​ലെ ഉ​ഖ്‌​റു​ൾ ടൗ​ണി​ലു​ള്ള ക​മ്മ്യൂ​ണി​റ്റി സ​ർ​ക്കി​ളി​ലാ​ണ് ​സ്‌​ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ റോ​ഡി​ൽ ചെ​റി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെയ്തിട്ടുണ്ട്. പ​രി​ക്കേ​റ്റ​വരെ ഉടൻതന്നെ  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  പ്ര​ദേ​ശം സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഈ ​സം​ഭ​വം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ‌​യം, നി​രോ​ധി​ത വി​മ​ത സം​ഘ​ട​ന​ക​ളാ​യ - ഉ​ൾ​ഫ (ഐ), ​എ​ൻ​എ​സ്‌​സി​എ​ൻ-​കെ എ​ന്നി​വ പൊ​തു പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related Topics

Share this story