ജയ്പൂർ: രാജസ്ഥാനിലെ ചോമു ടൗണിൽ പള്ളിക്ക് സമീപമുള്ള ഭൂമിയിലെ കയ്യേറ്റം സംബന്ധിച്ച് ഉണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തെത്തുടർന്ന് 110 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Mosque land dispute, Clashes break out in Rajasthan's Chomu; internet banned)
സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുകയും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
പൊലീസ് സംഘത്തിന് നേരെ ഒരു വിഭാഗം ആളുകൾ കല്ലെറിയുകയായിരുന്നു. 110 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.