Times Kerala

മലിനജലം കുടിച്ച് ഗുജറാത്തിൽ 25 ഒട്ടകങ്ങൾക്ക് ചത്തു 
 

 
മലിനജലം കുടിച്ച് ഗുജറാത്തിൽ 25 ഒട്ടകങ്ങൾക്ക് ചത്തു

ഗുജറാത്തിൽ മലിനജലം കുടിച്ച് 25 ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം. ബറൂച്ച് ജില്ലയിൽ കച്ചിപുര ​ഗ്രാമത്തിലെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്.  കുടിവെള്ള പ്രതിസന്ധി വ്യാപകമായ പ്രദേശമാണിത്. ക്രൂഡ് ഓയിൽ പൈപ്പ് ലൈനിന്റെ ചോർച്ചയാൽ മലിനമായ വെള്ളമാണ് ഒട്ടകങ്ങൾ കുടിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

കച്ചിപുരയിലെ ഗ്രാമവാസികളിൽ ഭൂരിഭാഗവും കന്നുകാലികളെ മേയ്ക്കുന്ന മാൽധാരി സമുദായത്തിലുള്ളവരാണ്. ഒട്ടക വളർത്തലാണ് ഇവരുടെ ഉപജീവനമാർഗങ്ങളിൽ പ്രധാനപ്പെട്ടത്. സ്വകാര്യ വിതരണക്കാരിൽ നിന്ന് കുടിവെള്ളം ശേഖരിച്ചിരുന്ന ഇവർക്ക് രണ്ടു മാസമായി വെള്ളം കിട്ടാനില്ല. ഞായറാഴ്ച ഗ്രാമവാസികൾ ഒട്ടകങ്ങളെ അഞ്ച് കിലോമീറ്റർ അകലെയുള്ള ചഞ്ച്വെൽ തടാകത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, വഴിമധ്യേ ഒരു ജലാശയത്തിൽ നിന്ന് ഒട്ടകങ്ങൾ വെള്ളം കുടിക്കുകയായിരുന്നു. 30 ഒട്ടകങ്ങളുള്ള സംഘത്തിലെ 25 ഒട്ടകങ്ങൾ ചത്തു. ശേഷിക്കുന്നവ ചികിത്സയിലാണ്. 

അതേസമയം, സമീപത്തെ ഒരു രാസവ്യവസായ സ്ഥാപനങ്ങളും മലിനീകരണത്തിന് കാരണമായതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ബറൂച്ചിലെ മലിനീകരണ നിരീക്ഷണ വിഭാഗത്തിന്റെ റീജിയനൽ ഓഫീസർ മാർഗി പട്ടേലിന്റെ വാദം

Related Topics

Share this story