ലോക്സഭയിൽ പുതിയ തൊഴിലുറപ്പ് ബില്ലിന്മേൽ വാശിയേറിയ ചർച്ച; 'അധികാര കേന്ദ്രീകരണമെന്ന്' പ്രതിപക്ഷം; രാത്രി വൈകിയും നടപടികൾ തുടരും | VB-G Ram G Bill

ഇന്ന് രാത്രി 10 മണിവരെ ചർച്ചകൾ തുടരും. നാളെ ബില്ല് പാസാക്കുന്ന വേളയിൽ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
VB-G Ram G Bill
Updated on

ന്യൂഡൽഹി: പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ (VB-G Ram G Bill) ലോക്‌സഭ പരി​ഗണിക്കുന്നു. നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിനെ 'വികസിത ഭാരതത്തിനുള്ള ചുവടുവെപ്പ്' എന്നാണ് കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് തൊഴിലാളി വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വികസിത ഗ്രാമങ്ങളും വികസിത ഭാരതവുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗ്രാമവികസനം എന്നത് രാമന്റെ ആഗ്രഹമായിരുന്നുവെന്നും അത് നിറവേറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി വ്യക്തമാക്കി. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത ഇല്ലാതാക്കിയെന്ന് മഹുവ മൊയിത്ര കുറ്റപ്പെടുത്തി. ബില്ലിന്റെ പേര് ഹിന്ദിയിലാക്കിയതിനെ കനിമൊഴി ചോദ്യം ചെയ്തു. ബില്ല് അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ്, എസ്പി, ഡിഎംകെ എന്നീ പാർട്ടികൾ ആരോപിച്ചു.

ഇന്ന് രാത്രി 10 മണിവരെ ചർച്ചകൾ തുടരും. നാളെ ബില്ല് പാസാക്കുന്ന വേളയിൽ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബില്ലിലെ പല വ്യവസ്ഥകളും ഗ്രാമീണ മേഖലയിലെ സാധാരണ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം വോട്ടെടുപ്പിന് നീക്കം നടത്തുന്നത്.

Summary

The Lok Sabha is witnessing a heated debate over the new rural employment bill, known as the VB-G Ram G Bill, with discussions scheduled to continue until 10 PM. While the central government frames it as a step toward a "Developed India" (Viksit Bharat), the opposition labels it "anti-worker" and an attempt at "centralization of power." Criticism was also raised regarding the removal of Mahatma Gandhi's name and the lack of regional languages in the bill's naming. A vote is expected to take place tomorrow as the opposition prepares to challenge the bill formally.

Related Stories

No stories found.
Times Kerala
timeskerala.com