HomeLifestyleഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിത്സ മാറ്റത്തിന്റെ പാതയിൽ |...

ഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിത്സ മാറ്റത്തിന്റെ പാതയിൽ | Liver disease

ഫാറ്റി ലിവറും ലിവർ സിറോസിസും മുതൽ ലിവർ കാൻസറും ജനിതക തകരാറുകൾ വരെ നീളുന്ന വിവിധങ്ങളായ കരൾ രോഗങ്ങളാൽ (Liver disease) ബുദ്ധിമുട്ട് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അടുത്ത കാലം വരെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സാധ്യതകൾ പരിമിതമായതുകൊണ്ടുതന്നെ ഏറെ ഭീതി നിറയ്ക്കുന്ന ഒരു രോഗാവസ്ഥ കൂടിയായിരുന്നു ഇത്. ഏറെ ആക്രമണകാരിയായ രോഗമായി ആയിരുന്നു കരൾ രോഗങ്ങളെ പൊതുവിൽ കണ്ടിരുന്നത്. എന്നാൽ സമീപകാലത്തായി രോഗനിർണയത്തിലും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങൾ പ്രതീക്ഷാവാഹകമാണ്. ഹെപ്പറ്റോളജി മേഖലയും ഒരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് രോഗികൾക്ക് ഏറെ ആശ്വാസകരവും പുതിയ പ്രതീക്ഷ നൽകുകയും ചെയ്യുന്നതാണ്.

*രോഗം നിർണയത്തിലെ മാറ്റങ്ങൾ*

ലിവർ ബയോപ്സികളായിരുന്നു കരൾ രോഗങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രാഥമിക രീതി. എന്നാൽ അവ അപകടസാധ്യതകളും അസ്വസ്ഥതകളും ഏറെ നിറഞ്ഞതാണ്. എന്നാൽ ഇന്ന് നോൺ-ഇൻവേസീവ് ഡയഗ്നോസ്റ്റിക്സ്

രോഗനിർണയത്തിൽ പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ഇലാസ്റ്റോഗ്രാഫി ഉപയോഗിച്ച് കരളിന്റെ കാഠിന്യം അളക്കുന്ന ഫൈബ്രോസ്കാൻ പോലുള്ള സാങ്കേതിക വിദ്യകൾ, കരൾ ഫൈബ്രോസിസും കൊഴുപ്പ് അടിഞ്ഞുകൂടലും പോലുള്ള രോഗാവസ്ഥകൾ വളരെ വേഗത്തിൽ വേദനയില്ലാതെ വിലയിരുത്താൻ സഹായിക്കുന്നതാണ്.

സമാന്തരമായി, എംആർ ഇലാസ്റ്റോഗ്രഫി, പ്രോട്ടോൺ ഡെൻസിറ്റി ഫാറ്റ് ഫ്രാക്ഷൻ ഇമേജിംഗ് തുടങ്ങിയ നൂതന എംആർഐ സാങ്കേതിക വിദ്യകൾ കരൾ ടിഷ്യുവിനെ കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ നൽകുന്നതാണ്. ഇത് രോഗനിർണയത്തെ കൂടുതൽ സൂക്ഷ്മവും കൃത്യവും ആക്കി മാറ്റുന്നു. ELF ടെസ്റ്റ്, ഫൈബ്രോ ടെസ്റ്റ് പോലുള്ള രക്തത്തെ അടിസ്ഥാനമാക്കിയുള്ള ബയോമാർക്കറുകളും ഇപ്പോൾ ലിവർ ഫൈബ്രോസിസിനെ കണക്കാക്കാൻ പതിവായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് ബയോപ്സികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇടയ്ക്കിടെയുള്ള നിരീക്ഷണം എളുപ്പത്തിൽ ആകുകയും ചെയ്യുന്നു.

*ഹെപ്പറ്റൈറ്റിസ് ചികിത്സ*

ഒരുകാലത്ത് വിട്ടുമാറാത്തതും വിനാശകരവുമായ രോഗമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഹെപ്പറ്റൈറ്റിസ് സി. എന്നാൽ ഇപ്പോൾ 95% ത്തിലധികം കേസുകളിലും ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും. ഡയറക്റ്റ് ആക്റ്റിംഗ് ആൻറിവൈറൽസ് (DAAs), രോഗശാന്തി നിരക്ക് 95 ശതമാനത്തിൽ അധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർശ്വഫലങ്ങളും ചികിത്സാകാലയളവും കുറയ്ക്കുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) യ്ക്ക് പൂർണ്ണമായ ചികിത്സ ലഭ്യമല്ലെങ്കിലും, എൻട്രി ഇൻഹിബിറ്ററുകൾ, ആർഎൻഎ ചികിത്സകൾ തുടങ്ങിയ മേഖലകളിൽ പുതിയ മരുന്നുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വൈറസിനെ തുടച്ചുനീക്കാനും മികച്ച നിയന്ത്രണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കാനും ഈ മേഖലയിൽ നടത്തിവരുന്ന പഠനങ്ങൾ സഹായിക്കും എന്നാണ് കരുതുന്നത്.

*കരൾ കാൻസറിനുള്ള ഇമ്മ്യൂണോതെറാപ്പി*

മാരകമായ കരൾ കാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) ന് ഒരുകാലത്ത് വളരെ കുറച്ച് ചികിത്സാ സാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, HCC ചികിത്സിക്കുന്നതിൽ ഇമ്മ്യൂണോതെറാപ്പികൾക്ക് വലിയ പങ്കുണ്ട്.

ടൈറോസിൻ കൈനേസ് ഇൻഹിബിറ്ററുകൾ പോലുള്ള മരുന്നുകളുമായി ഇമ്മ്യൂണോതെറാപ്പി സംയോജിപ്പിക്കുന്ന കോമ്പിനേഷൻ തെറാപ്പികൾ കൂടുതൽ ശക്തമാണ്. ഈ കോമ്പിനേഷനുകൾ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും കാൻസർ ബാധിച്ച രോഗികളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നു.

ജീവിതശൈലിയും ദഹന വൈകല്യങ്ങളും മൂലമുണ്ടാകുന്ന ഫാറ്റി ലിവർ രോഗത്തിനും ചികിത്സ സാധ്യതകൾ വേറെ വർദ്ധിച്ചിട്ടുണ്ട്. വീക്കം, ഫൈബ്രോസിസ്, ദഹന സംബന്ധമായ അപാകതകൾ എന്നിവയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ലിനിക്കിൽ പരീക്ഷണങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണ്.

കൂടാതെ, റീജനറേറ്റീവ് മെഡിസിനും സ്റ്റെം സെൽ തെറാപ്പികളും കേടായ കരൾ ടിഷ്യുകളെ സുഖപ്പെടുത്താനും ട്രാൻസ്പ്ലാൻറേഷന്റെ ആവശ്യകത കുറയ്ക്കാനും സഹായിക്കുന്നു. ഈ പുരോഗതികൾക്കൊപ്പം, മെഷീൻ പെർഫ്യൂഷൻ പോലുള്ള സാങ്കേതികവിദ്യകൾ ദാതാവിന്റെ അവയവങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു, കൂടാതെ മികച്ച ശസ്ത്രക്രിയാ രീതികൾ കരൾ മാറ്റിവയ്ക്കൽ സുരക്ഷിതവും വിജയകരവുമാക്കുന്നു.

ഹെപ്പറ്റോളജിയിൽ കൃത്രിമബുദ്ധിയുടെ പങ്ക് ഒരുപക്ഷേ ഭാവിയിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമാണ്. ഫൈബ്രോസിസ് കണ്ടെത്തുന്നതിൽ റേഡിയോമിക്സ് ഫൈബ്രോസിസ് ഇൻഡക്സ് (RFI) പോലുള്ള ഉപകരണങ്ങൾ പരമ്പരാഗത പരിശോധനകളെ മറികടക്കുന്നു. ട്രാൻസ്പ്ലാൻറുകൾ ആസൂത്രണം ചെയ്യാനും, ശസ്ത്രക്രിയാനന്തര ഫലങ്ങൾ പ്രവചിക്കാനും, കരൾ മുഴകളുടെ തരങ്ങൾ തമ്മിൽ വേർതിരിച്ചറിയാനും AI സഹായിക്കുന്നു.

ഉയർന്ന ഫലം നൽകുന്ന മരുന്നുകളും നോൺ-ഇൻവേസീവ് ടെസ്റ്റുകളും മുതൽ AI-അധിഷ്ഠിത രോഗനിർണയങ്ങളും ജീൻ തെറാപ്പിയും വരെ ഉൾപ്പെടുന്ന കരൾ രോഗ പരിചരണ മേഖല മുമ്പ് ഒരിക്കലും നൽകാത്തത്ര പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. രോഗത്തെ ഭയക്കാതിരിക്കാനും കൃത്യമായ രോഗനിർണയത്തിലൂടെയും ചികിത്സയിലൂടെയും ജീവിതത്തിലേക്ക് മടങ്ങി വരാനുമുള്ള അവസരം ഓരോ വ്യക്തിക്കും തുറന്നു നൽകുന്നതാണ് ഈ പുതിയ മാറ്റങ്ങൾ.

തയ്യാറാക്കിയത്: ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾട്ടന്റ്ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ്, ആസ്റ്റർ മെഡ്സിറ്റി,കൊച്ചി

 

 

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി VD സതീശൻ ഡൽഹിയിൽ: ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവരെ...

ന്യൂഡൽഹി: ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റ് മന്ദിരത്തിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.(Kerala...

സിംഗപ്പൂരിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രം കവർന്നു;...

സിംഗപ്പൂരിൽ ചൈനാടൗണിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യഥാർത്ഥ വജ്രം കവർന്ന ഇന്ത്യൻ പൗരന് തടവുശിക്ഷ വിധിച്ചു (Indian National Jailed In Singapore For Diamond Theft). 1,54,000 ഡോളർ...

വിജയ് ആയിരുന്നില്ല ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ചോയ്സ്; വെളിപ്പെടുത്തലുമായി...

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത്...

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...