ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി ഭക്ഷണവും പാനീയങ്ങളും അയച്ചുനൽകിയാണ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.(CJP Protest, Strangers Order Food Online For CJP Protesters At Jantar Mantar Delhi)
ഡൽഹിയിൽ പെയ്യുന്ന കനത്ത മഴയത്ത് ജന്ദർ മന്ദറിലെ വിശപ്പുള്ള വിദ്യാർത്ഥികൾക്ക് നൽകാനായി ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം അയച്ചുകൊടുത്ത വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി മക്‌ഡൊണാൾഡ്‌സ്, ബർഗറുകൾ, ബിരിയാണി, ചായ എന്നിവ സമരപ്പന്തലിലേക്ക് എത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ വിവിധ സംഘടനകളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച സമാധാനപരമായി ആരംഭിച്ച പാർലമെന്റ് മാർച്ചിലേക്ക് വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Story Summary
People across India are expressing solidarity with student protesters at Delhi’s Jantar Mantar demonstrating against the NEET-UG paper leak by ordering food for them via platforms like Zomato and Swiggy. Videos showing delivery agents bringing meals, tea, and snacks purchased by donors from various cities have gone viral on social media.


