ന്യൂഡൽഹി: ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റ് മന്ദിരത്തിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.(Kerala CM VD Satheesan visited Parliament in New Delhi)
പാർലമെന്റിലെത്തിയ സതീശന് കോൺഗ്രസ് എം.പിമാർ സ്വീകരണം നൽകി. കേരളത്തിലെ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾക്കാണ് ഡൽഹിയിൽ തുടക്കമായിരിക്കുന്നത്.
പുതിയ അധ്യക്ഷൻ സംബന്ധിച്ച തന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശൻ മല്ലികാർജ്ജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിക്കുമെന്നാണ് സൂചന. പുതിയ സംഘടനാ നേതൃത്വത്തെ കണ്ടെത്താനുള്ള ചർച്ചകൾ വരും ദിവസങ്ങളിലും ഹൈക്കമാൻഡ് തലത്തിൽ തുടരും.
Story Summary
Kerala Chief Minister V. D. Satheesan visited Parliament in New Delhi and met Congress President Mallikarjun Kharge and senior leader Sonia Gandhi. The visit marks the beginning of high-level consultations to select the new KPCC President, with Satheesan expected to share his views with the party high command.


