Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeLifestyleഎളുപ്പത്തിൽ ഉണ്ടാക്കാം – കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഫ്രൈഡ് ബനാന ബോണ്ട...

എളുപ്പത്തിൽ ഉണ്ടാക്കാം – കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഫ്രൈഡ് ബനാന ബോണ്ട | Kerala Style Banana Bonda

🎙️ Latest Podcast

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഫ്രൈഡ് ബനാന ബോണ്ട (Kerala Style Banana Bonda). കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോണ്ട തയ്യാറാക്കുന്നതെന്ന് നോക്കാം

ആവശ്യമുള്ള സാധങ്ങൾ

  1. അരിപ്പൊടി അരകപ്പ്, റവ ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ് ഒരു നുള്ള്
  2. ചെറുപഴം 5 എണ്ണം
  3. പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
  4. തേങ്ങ ചുരണ്ടിയത് ഒരു ടേബിള്‍ സ്പൂണ്‍
  5. ഏലയ്ക്കപ്പൊടി കാല്‍ ടീ സ്പൂണ്‍
  6. എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിച്ചു വയ്ക്കുക. പഴം നന്നായി ഉടച്ചു എടുക്കണം. ശേഷം അരിപ്പൊടി മിശ്രിതത്തിലേക്കു പഴം ഉടച്ചത്, പഞ്ചസാര, തേങ്ങ, ഏലയ്ക്കപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു വയ്ക്കുക.

ചീനച്ചട്ടിയിൽ എണ്ണ ചൂടായി കഴിയുമ്പോള്‍ മാവ് ചെറിയ ഉരുളകളാക്കി ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.