Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച...

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ | Dead

🎙️ Latest Podcast

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി. വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Woman’s body found in lodge, Man found dead after)

ബുധനാഴ്ചയാണ് സീമയും വിജയനും പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇവർ നേരത്തെയും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് ലോഡ്ജ് അധികൃതർ പറയുന്നു. വൈകുന്നേരത്തോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയൻ പുറത്തേക്ക് പോയി. രാത്രിയായിട്ടും ഇയാൾ മടങ്ങിയെത്താത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

സംശയം തോന്നിയ അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് മാട്ടൂലിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.