Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിനം പ്രവൃത്തി ദിവസമാക്കുമോ?: ചീഫ് സെക്രട്ടറി...

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിനം പ്രവൃത്തി ദിവസമാക്കുമോ?: ചീഫ് സെക്രട്ടറി വിളിച്ച നിർണ്ണായക യോഗം ഇന്ന് | Government employees

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി വീതം യോഗത്തിൽ പങ്കെടുക്കും.(Will government employees have a 5-day work week? Chief Secretary calls crucial meeting today)

പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതിനോട് എല്ലാ സർവീസ് സംഘടനകളും പൊതുവേ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ചില വ്യവസ്ഥകളിൽ ഇപ്പോഴും ധാരണയായിട്ടില്ല.

വൃത്തി ദിനം കുറയ്ക്കുന്നതിന് പകരമായി ദിവസവും ഒരു മണിക്കൂർ ജോലി സമയം ദീർഘിപ്പിക്കണമെന്നാണ് ശമ്പള കമ്മീഷന്റെയും ഭരണ പരിഷ്കാര കമ്മീഷന്റെയും ശുപാർശ. ഇതിനോട് സംഘടനകൾക്ക് വലിയ എതിർപ്പില്ല. നിലവിലുള്ള പൊതു അവധി ദിവസങ്ങളിൽ കുറവ് വരുത്തണമെന്ന നിർദേശത്തെ സംഘടനകൾ ശക്തമായി എതിർക്കുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റാനുള്ള നടപടികൾ കേന്ദ്ര തലത്തിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാനത്തെ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.