HomeKeralaതോൽവിയിൽ പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ...

തോൽവിയിൽ പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Defends Pinarayi Vijayan

ആലപ്പുഴ: പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലും എൽഡിഎഫിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്നതിനിടയിൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് (Vellappally Natesan Defends Pinarayi Vijayan). തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി വിജയന് മേൽ മാത്രം കെട്ടിവെക്കുന്നത് കടുത്ത നീതികേടാണെന്ന് എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക മുഖപത്രമായ ‘യോഗനാദ’ത്തിലെ പുതിയ എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി വ്യക്തമാക്കി.

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം നേതൃത്വം അടിയന്തരമായി ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും കടുത്ത സ്വയംവിമർശനത്തിനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനെ പാർട്ടിയുടെ സമുന്നതനായ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുന്നത് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി കത്തിൽ കുറ്റപ്പെടുത്തി.

സിപിഐഎമ്മിന്റെ തകർച്ചയ്ക്ക് കാരണം താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളുടെ ജീർണ്ണതയാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ തുറന്നടിച്ചു. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസുകൾ പലതും ദല്ലാളുമാരും ഇടനിലക്കാരായ കച്ചവടക്കാരും കയ്യടക്കിയിരിക്കുകയാണ്. അധികാര ലഹരി തലയ്ക്ക് പിടിച്ചതോടെ പാർട്ടിയിലെ ഉയർന്ന നേതാക്കളും സാധാരണക്കാരായ അണികളും ജനങ്ങളിൽ നിന്നും പൂർണ്ണമായി അകന്നുപോയി. ക്യാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കൾ മുതൽ പാർട്ടിയിലെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ വലിയ രീതിയിലുള്ള അഹങ്കാരവും ധാർഷ്ട്യവുമായിരുന്നുവെന്നും അദ്ദേഹം വിരൽ ചൂണ്ടി.

പാർട്ടിയിലെ ഇത്തരം താഴെത്തട്ടിലുള്ളവരുടെ പ്രവർത്തിദോഷങ്ങളും ധിക്കാരപരമായ കുറ്റങ്ങളും ഒടുവിൽ കേൾക്കേണ്ടി വന്നത് പിണറായി വിജയനാണെന്നും, എന്നാൽ ഇപ്പോൾ എല്ലാ തെറ്റുകളും അദ്ദേഹത്തിന്റെ തലയിൽ മാത്രം കെട്ടിവെച്ച് മറ്റ് നേതാക്കൾക്ക് ഒഴിഞ്ഞുമാറി രക്ഷപ്പെടാനാകില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ ഉണ്ടാക്കിയ അനാവശ്യ പ്രശ്നങ്ങളും മുൻ സർക്കാരിന്റെ ശോഭ കെടുത്താൻ കാരണമായെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി നടേശന്റെ ഈ പുതിയ എഡിറ്റോറിയൽ ഇടതുപക്ഷ വൃത്തങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Summary: SNDP Yogam General Secretary Vellappally Natesan has strongly defended Opposition Leader Pinarayi Vijayan in the wake of CPIM’s assembly election defeat. Through an editorial in the mouthpiece ‘Yoganadham’, he stated that crucifying Vijayan alone for the failure is unjust and urged the party to undergo deep self-criticism. Natesan criticized local and student leaders for their arrogance, stating that their wrongdoings distanced the party from common people and ultimately tarnished Pinarayi’s image.

WhatsApp Channel Banner

Latest updates

‘ഒരു വിവാഹം മാത്രം നിയമപരമാകും’; മധ്യപ്രദേശിൽ ഏകീകൃത സിവിൽ...

മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു (Madhya Pradesh Uniform Civil Code). വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും,...

കോട്ടയം മെഡിക്കൽ കോളേജ് സ്കിൻ ബാങ്കിൽ ചർമ്മദാനം നടത്തിയ...

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിലേക്ക് ചർമ്മം ദാനം ചെയ്ത് അവയവദാന രംഗത്ത് പുതിയ ചരിത്രമെഴുതിയ ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വേർപാടിന്റെ കടുത്ത...

രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം; അതിർത്തിയിൽ...

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണരേഖയിൽ (LoC) പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശക്തമായ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിൽ ആർക്കും...

ജെന്നിഫർ വിംഗറ്റ് വിവാഹിതയായോ? വിവാഹ വാർത്തകൾക്കിടെ ജെന്നിഫറിന്റെ...

പ്രമുഖ ടെലിവിഷൻ താരം ജെന്നിഫർ വിംഗറ്റ് യുകെയിൽ വെച്ച് തന്റെ ദീർഘകാല പങ്കാളിയായ വില്യം ഇഷ്മയേലിനെ വിവാഹം കഴിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തിന്റെ ബ്രൈഡൽ ഗൗൺ ട്രയൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jennifer...

KSRTC ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ജീവനക്കാരനെ...

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ശനിയാഴ്ച രാവിലെ ആലപ്പുഴ -...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...