ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണരേഖയിൽ (LoC) പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശക്തമായ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല (Infiltration Bid Rajouri). സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് ശനിയാഴ്ച രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിന് ശേഷം അതിർത്തിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വെടിനിർത്തൽ കരാർ ലംഘനമാണിത്. പാകിസ്ഥാൻ ആഭ്യന്തരപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതിർത്തിയിൽ വെടിവെപ്പ് നടത്തുന്നതെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂറി’ൽ നിയന്ത്രണരേഖ മറികടക്കാതെ തന്നെ ലഷ്കർ-ഇ-തൊയ്ബയുടെയും ജെയ്ഷ്-ഇ-മുഹമ്മദിന്റെയും ആസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. തുടർന്നും സമാനമായ വെടിനിർത്തൽ ലംഘനങ്ങൾ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
Summary: Indian troops successfully thwarted a major infiltration attempt along the Line of Control (LoC) in Rajouri, Jammu and Kashmir, following nearly two hours of unprovoked cross-border firing from Pakistan. This incident marks the most significant ceasefire violation since last year’s ‘Operation Sindoor,’ with security analysts suggesting the move is an attempt by Pakistan to deflect from its domestic instability.


