HomeKeralaഊർക്കടവിലെ അനധികൃത കയ്യേറ്റങ്ങളും ടോൾ ബൂത്തും പൊളിച്ചുനീക്കി വാഴക്കാട് പഞ്ചായത്ത് |...

ഊർക്കടവിലെ അനധികൃത കയ്യേറ്റങ്ങളും ടോൾ ബൂത്തും പൊളിച്ചുനീക്കി വാഴക്കാട് പഞ്ചായത്ത് | Vazhakkad Panchayat Demolishes Illegal Encroachments

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: ജില്ലയിലെ ഊർക്കടവിൽ സംസ്ഥാന പാതയോരത്തും എടവണ്ണപ്പാറ ഫാറൂഖ് കോളേജ് റോഡ് ഭാഗത്തും വർഷങ്ങളായി തുടർന്നുവന്ന അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും വാഴക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി (Vazhakkad Panchayat Demolishes Illegal Encroachments). ഇതിന്റെ ഭാഗമായി ഊർക്കടവ് ജംഗ്ഷനിൽ വർഷങ്ങളായി യാത്രാതടസ്സവും അപകടങ്ങളും സൃഷ്ടിച്ചിരുന്ന പഴയ ടോൾ ബൂത്തും പഞ്ചായത്ത് പൊളിച്ചുമാറ്റിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഈ ടോൾ ബൂത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ സാധിക്കാത്ത വിധത്തിലായിരുന്നു ഇവിടെ ബൂത്ത് പ്രവർത്തിച്ചിരുന്നത്. ഇത് പൊളിച്ചുനീക്കിയതോടെ ഇതുവഴിയുള്ള കാൽനടയാത്രക്കാർക്കും ചെറുകിട വാഹനങ്ങൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടിയെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Summary: The Vazhakkad Grama Panchayat has demolished illegal encroachments and roadside shops along the state highway and Edavannappara-Farook College road areas in Oorkadavu. As part of this clearance drive, authorities also removed a long-standing disused toll booth at the Oorkadavu junction that had previously contributed to severe blind spots and fatal traffic accidents.

WhatsApp Channel Banner

Latest updates

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറിയിൽ കടുത്ത വിമർശനവുമായി അല്ലാഹാബാദ്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി വിവാദത്തിലും രാജ്യത്തെ വർദ്ധിച്ചുവരുന്ന അഴിമതിയിലും രൂക്ഷമായ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി (Allahabad High Court On Ram Temple Donation Theft). അഴിമതി എന്നത് സമൂഹത്തിൽ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും...

‘സിദ്ധാർത്ഥൻ്റെ പേരിൽ ആപ്പ് പുറത്തിറക്കും, വിദ്യാർത്ഥികൾക്ക് പരാതി നൽകാം’:...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ...

അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹഷ്മത്തുള്ള...

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ നിന്ന് ഹഷ്മത്തുള്ള ഷാഹിദി പടിയിറങ്ങി. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് 31 കാരനായ താരം സമൂഹമാധ്യമങ്ങളിലൂടെ...

പ്രതികൾക്ക് കൈവിലങ്ങ് അണിയിക്കുന്നതിൽ നിയന്ത്രണങ്ങൾ: പുതിയ നിർദ്ദേശങ്ങളുമായി DGP...

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി. നിയമപരിപാലനത്തിനിടെ ഉദ്യോഗസ്ഥർ വിവേചനാധികാരം കൃത്യമായി പാലിക്കണമെന്നും ഒരാളെയും വ്യക്തിപരമായി അപമാനിക്കാനോ അന്തസ്സ് കെടുത്താനോ...

നീറ്റ് പരീക്ഷ പൂർണ്ണമായി ഒഴിവാക്കണമെന്ന് ടിവികെ; സംസ്ഥാനങ്ങൾക്ക് പൂർണ്ണ...

ചെന്നൈ: നീറ്റ് പരീക്ഷയിലെ അനർത്ഥങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പൂർണ്ണമായി ഒഴിവാക്കണമെന്ന് തമിഴക വെട്രി കഴകം ആവശ്യപ്പെട്ടു (TVK Demands Complete Scrapping Of NEET). പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...