Times Kerala

ഇ​ല്ലി​ക്ക​ല്‍ ക​ല്ലി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ന്ന​ലേ​റ്റു

 
ഇ​ല്ലി​ക്ക​ല്‍ ക​ല്ലി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ന്ന​ലേ​റ്റു

കോ​ട്ട​യം: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​ട്ട​യ​ത്തെ ഇ​ല്ലി​ക്ക​ല്‍ കല്ല് സന്ദർശിക്കാൻ എത്തിയ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നിന്നും വന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന കൈ​വ​രി​ക​ളി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് മി​ന്ന​ലേ​റ്റ​ത്.

മി​ന്ന​ലേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ മാ​ല ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story