Times Kerala

 16 കാരിയെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

 
16 കാരിയെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
 

ക​ട്ട​പ്പ​ന: 16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ഉ​പ്പു​ത​റ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഉ​പ്പു​ത​റ അ​യ്യ​പ്പ​ൽ കോ​വി​ൽ നാ​ല​ക​ത്ത് മ​ൻ​സൂ​ർ അ​ലി (47) , ലോ​ൺ​ട്രി ചാ​ലു​ങ്ക​ൽ ശ്രീ​കു​മാ​ർ എ​ന്ന സു​നി​ൽ (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​ന്നാം പ്ര​തി സാ​ബു വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റു ചെ​യ്യാ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ ആരംഭിച്ചിട്ടുണ്ട്. 

മൂ​ന്നു പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സലിങ്ങി​ലാ​ണ് പീ​ഡ​ന വി​വ​രം പുറത്തു  പ​റ​ഞ്ഞ​ത്. അ​ധ്യാ​പ​ക​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പെ​ൺ​കു​ട്ടി ഉ​പ്പു​ത​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.  

Related Topics

Share this story