HomeKeralaക്വാലാലംപൂർ–കോഴിക്കോട് എയർഏഷ്യ സർവീസ് നിർത്തിവെച്ചു; അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം...

ക്വാലാലംപൂർ–കോഴിക്കോട് എയർഏഷ്യ സർവീസ് നിർത്തിവെച്ചു; അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എംഎൽഎ | Kuala Lumpur Kozhikode AirAsia service suspended

ക്വാലാലംപൂർ–കോഴിക്കോട് സെക്ടറിൽ എയർഏഷ്യ ബെർഹാഡ് 2026 മെയ് 7 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചിരിക്കുന്നതിൽ ഇടപെടണമെന്ന് ടി.വി.ഇബ്രാഹിം എം. എൽ. എ മുഖ്യമന്ത്രി വി.ഡി. സതീഷനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു (Kuala Lumpur Kozhikode AirAsia service suspended).

മലബാർ മേഖലയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു അന്താരാഷ്ട്ര വ്യോമബന്ധമായിരുന്നു ഈ സർവീസ്. ഇരു ദിശകളിലുമായി ഏകദേശം 85 മുതൽ 95 ശതമാനം വരെ യാത്രക്കാരുടെ സാന്നിധ്യം (Passenger Load Factor) ഈ സർവീസിന് സ്ഥിരമായി ലഭിച്ചിരുന്നു. ആഴ്ചയിൽ നാല് ദിവസം മാത്രമാണ് സർവീസ് നടത്തിയിരുന്നതെങ്കിലും, തുടർച്ചയായും ശക്തമായ യാത്രക്കാരുടെ ആവശ്യം നിലനിന്നിരുന്നു. അതിനാൽ ഈ റൂട്ടിന്റെ വാണിജ്യ സാധ്യതയും തന്ത്രപ്രധാനമായ പ്രാധാന്യവും വ്യക്തമാണ്.

കോഴിക്കോട് വിമാനത്താവളത്തെ വിദൂര കിഴക്കൻ രാജ്യങ്ങളുമായും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുമായും നേരിട്ട് ബന്ധിപ്പിച്ചിരുന്ന ഏക സർവീസ് ഇതായിരുന്നു. തൊഴിൽ, വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മലബാർ മേഖലയിലെ ആയിരക്കണക്കിന് ആളുകൾ ഈ സർവീസിനെ ആശ്രയിച്ചിരുന്നു. കൂടാതെ മലേഷ്യയിലും സമീപ രാജ്യങ്ങളിലുമുള്ള സന്ദർശകർക്ക് കേരളത്തിലേക്കുള്ള യാത്ര എളുപ്പമാക്കിക്കൊണ്ട്, പ്രത്യേകിച്ച് ആയുർവേദ-വെൽനെസ് ടൂറിസം മേഖലയുടെ വളർച്ചയ്ക്കും ഈ സർവീസ് വലിയ സംഭാവന നൽകിയിരുന്നു.

ഈ ഏക നേരിട്ടുള്ള അന്താരാഷ്ട്ര സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല, മേഖലയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപ സാധ്യതകൾ എന്നിവയിലും ഇതിന്റെ ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്.
അതിനാൽ, ഈ വിഷയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും എയർഏഷ്യ ബെർഹാഡിന്റെ മാനേജ്മെന്റിനോടും ആവശ്യമായ ഇടപെടൽ നടത്തി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർഏഷ്യ സർവീസുകൾ തുടർന്നും നിലനിർത്തുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

കൂടാതെ, തന്ത്രപ്രധാനമായ അന്താരാഷ്ട്ര വ്യോമപാതകൾക്ക് സർക്കാർ പിന്തുണ ഉറപ്പാക്കുന്ന ഒരു നയപരമായ ഇടപെടലും പരിഗണിക്കേണ്ടതുണ്ടെന്ന് സമർപ്പിക്കുന്നു. ആഭ്യന്തര വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന UDAN പദ്ധതിക്ക് സമാനമായി, വിനോദസഞ്ചാരം, വ്യാപാരം, പ്രവാസി സമൂഹം എന്നിവയ്ക്ക് പ്രാധാന്യമുള്ള തെരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകൾക്കായി പ്രത്യേക പിന്തുണാ സംവിധാനം കേന്ദ്ര സർക്കാർ പരിഗണിക്കേണ്ടതാണ്. ഇത്തരം റൂട്ടുകൾക്ക് Viability Gap Funding (VGF) ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നത് അന്താരാഷ്ട്ര കണക്റ്റിവിറ്റി വർധിപ്പിക്കാനും, വിനോദസഞ്ചാര വളർച്ച പ്രോത്സാഹിപ്പിക്കാനും, സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കാനും, മലബാർ പോലുള്ള പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാകാനും ഇടയാക്കും.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ അന്താരാഷ്ട്ര യാത്രാ-കണക്റ്റിവിറ്റി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേരള സർക്കാർ ഈ വിഷയത്തിൽ അടിയന്തര ക പ്രാധാന്യത്തോടെ ഇടപെട്ട് എല്ലാ പിന്തുണയും നൽകണമെന്നും ടി.വി ഇബ്രാഹിം എം. എൽ. എ. ആവശ്യപ്പെട്ടു.

Story Summary: Kondotty MLA T.V. Ibrahim has submitted a memorandum to Chief Minister V.D. Satheesan and the Union Civil Aviation Minister, seeking immediate intervention to restore AirAsia Berhad’s Kuala Lumpur–Kozhikode service, which has been suspended since May 7, 2026. Highlighting its 85–95% Passenger Load Factor and its role as the only direct link connecting Malabar to South-East Asia, the MLA warned of severe economic and tourism impacts. He also suggested a central support system with Viability Gap Funding (VGF) for strategic international routes, similar to the domestic UDAN scheme.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...