Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'2കോടി വാങ്ങി, 7 വർഷമായിട്ടും തിരികെ നൽകിയത് 20 ലക്ഷം': ആന്റോ ആൻ്റണിക്കെതിരെ...

‘2കോടി വാങ്ങി, 7 വർഷമായിട്ടും തിരികെ നൽകിയത് 20 ലക്ഷം’: ആന്റോ ആൻ്റണിക്കെതിരെ എൻ എം രാജു | Anto Antony

🎙️ Latest Podcast

തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju against Anto Antony)

2019 തിരഞ്ഞെടുപ്പ് സമയത്ത് പലതവണ എംപി സ്ഥാപനത്തിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി രണ്ട് കോടി രൂപ പലിശയ്ക്കാണ് നൽകിയത്. രണ്ട് മാസത്തിനകം പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഏഴ് വർഷം കഴിഞ്ഞിട്ടും ആകെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്.

യാതൊരുവിധ ഈടുമില്ലാതെയാണ് നിക്ഷേപകരുടെ പണം എംപിക്ക് നൽകിയതെന്നും എൻ.എം. രാജു പറഞ്ഞു. പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ട്. തന്ത്രി കണ്ഠരര് രാജീവർക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും രാജു വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.