HomeKeralaചെസ് ചാമ്പ്യൻ ഗുകേഷിനെ ആദരിച്ച് ടൈറ്റൻ; പുറത്തിറക്കിയത് സവിശേഷമായ ലിമിറ്റഡ് എഡിഷൻ...

ചെസ് ചാമ്പ്യൻ ഗുകേഷിനെ ആദരിച്ച് ടൈറ്റൻ; പുറത്തിറക്കിയത് സവിശേഷമായ ലിമിറ്റഡ് എഡിഷൻ വാച്ച് | Gukesh D Dommaraju Titan Watch

കൊച്ചി: 18 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ദൊമ്മരാജുവിനെ ആദരിക്കുവാൻ ടൈറ്റൻ വാച്ചസ് ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കി (Gukesh D Dommaraju Titan Watch). ‘ടൈറ്റൻ ഓഫ് ദി ഇയർ’ ബഹുമതിക്കും ഗുകേഷ് അർഹനായി. പതിവ് രീതികളെ വെല്ലുവിളിക്കുന്നവരെയും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ മാത്രം വൈദഗ്ധ്യമുള്ളവരെയും ഇന്ത്യയുടെ ആഗോള പദവിയിലേക്ക് സംഭാവന നൽകുന്നവരുമായ പ്രതിഭകളെ അംഗീകരിക്കുന്ന വേദിയാണിത്.

കഴിഞ്ഞ വർഷം വിങ് കമാൻഡർ രാകേഷ് ശർമ്മയാണ് ഈ ആദരവിന് അർഹനായത്. നിർഭയമായ തന്ത്രങ്ങൾ, ശാന്തമായ കൃത്യത, ഏറ്റവും ഉയർന്ന തലത്തിലുള്ള സ്ഥിരമായ മികവ് എന്നിവയാൽ നിർവചിക്കപ്പെട്ട ഗുകേഷിന്‍റെ വിജയ യാത്രയെ ഇതിലൂടെ അംഗീകരിക്കുന്നു. ഈ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌ത ലിമിറ്റഡ് എഡിഷൻ വാച്ച് അവതരിപ്പിച്ചു കൊണ്ടാണ് ഈ ബഹുമതി നൽകുന്നത്.

ടൈഗർ ഐ, ബ്ലാക്ക് അഗേറ്റ് എന്നിവയാൽ അലംകൃതമായ സങ്കീർണ്ണമായ മാർക്വെട്രി ഡയലാണ് ഈ വാച്ചിനുള്ളത്. ഡയലിന്‍റെ ജ്യാമിതീയ രൂപം ചെസ് ബോർഡിനെ ഓർമ്മിപ്പിക്കുന്നു. ഓരോ ചെസ് കരുക്കളുടെയും സ്ഥാനവും ചലനവും പ്രതിഫലിപ്പിക്കുന്ന സൂചികകൾ ഗുകേഷിന്‍റെ സമീപനത്തെ ഡയലിൽ അടയാളപ്പെടുത്തുന്നു. വാച്ചിന്‍റെ റോട്ടറിൽ ഗ്രാൻഡ്‌മാസ്റ്റർ നൈറ്റ് മോട്ടിഫും ’18 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ’ എന്ന ലിഖിതവും ഉണ്ട്.

സഫയർ ക്രിസ്റ്റൽ സുരക്ഷ നൽകുന്ന ഈ വാച്ച്, റോസ്-ഗോൾഡ് ഫിനിഷുള്ള 316 സ്റ്റെയിൻലെസ്സ് സ്റ്റീൽ കേസിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. ടൈറ്റന്‍റെ ഇൻ-ഹൗസ് ഓട്ടോമാറ്റിക് മൂവ്‌മെന്‍റിലാണ് ഇത് പ്രവർത്തിക്കുന്നത്. 500 എണ്ണം മാത്രം നിർമ്മിച്ചിട്ടുള്ള ഈ ലിമിറ്റഡ് എഡിഷൻ വാച്ചിൽ ഇറ്റാലിയൻ ലെതർ സ്ട്രാപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

തുടക്കം മുതൽ, ടൈറ്റൻ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിന്‍റെയും പങ്കിട്ട അഭിലാഷങ്ങളുടെയും ഭാഗമാണെന്നും ‘ടൈറ്റൻ ഓഫ് ദി ഇയർ’ ഈ പാരമ്പര്യത്തിന്‍റെ തുടർച്ചയാണെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ വാച്ചസ് വിഭാഗം വൈസ് പ്രസിഡന്‍റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. ഇന്ത്യൻ മികവുകൾ രേഖപ്പെടുത്തുന്ന ഒരു ശാശ്വതമായ ഹൊറോളജിക്കൽ ഗാലറി സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ലോകവേദിയിൽ രാജ്യത്തിന്‍റെ കരുത്ത് വർദ്ധിപ്പിക്കുന്ന വ്യക്തികളെ ഞങ്ങൾ ഇതിലൂടെ അംഗീകരിക്കുന്നു. ചെസ്സിലെ അസാധാരണ നേട്ടങ്ങൾ ഗുകേഷിനെ ഈ ബഹുമതിക്കായി തിരഞ്ഞെടുക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റൻ ഓഫ് ദി ഇയർ’ ആയി അംഗീകരിക്കപ്പെടുന്നത് എനിക്ക് അർത്ഥവത്തായ ഒരു നിമിഷമാണെന്നും ആഗോള ചെസ് വേദിയിൽ ഇന്ത്യയുടെ വളർന്നുവരുന്ന സാന്നിധ്യത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നതാണെന്നും ഗ്രാൻഡ്‌മാസ്റ്റർ ഗുകേഷ് ദൊമ്മരാജു പറഞ്ഞു.

ഗുകേഷിന്‍റെ സന്ദേശത്തോടു കൂടിയ സവിശേഷമായ പാക്കേജിംഗിലാണ് ഈ വാച്ച് വരുന്നത്. 69,995 രൂപ വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ വാച്ച് തിരഞ്ഞെടുത്ത ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും, വലിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, www.titan.co.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

WhatsApp Channel Banner

Latest updates

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

‘CJP മാറ്റങ്ങൾക്കായി ‘പ്രഷർ ഗ്രൂപ്പായി’ പ്രവർത്തിക്കും, E20 പെട്രോളിനെതിരെ...

ഛത്രപതി സംഭാജിനഗർ: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് ശേഷം 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും...

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ഭീതി: 22 കുട്ടികൾ മരിച്ചു;...

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് 22 കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതുവരെ 184 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. താലൂക്ക്,...

രാജ്യത്ത് പ്രതിവർഷം 1.8 ലക്ഷം റോഡപകട മരണങ്ങൾ: പാർലമെന്റിൽ...

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളിൽപ്പെടുട്ട് പ്രതിവർഷം 1.8 ലക്ഷത്തോളം പേരുടെ ജീവൻ പൊലിയുന്നുവെന്ന നടുക്കുന്ന കണക്കുകൾ പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിദിനം ശരാശരി...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...