HomeKeralaവയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ; വെള്ളറക്കാട് മേഖലയിൽ ജാഗ്രത; തെരുവ് നായെ...

വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ; വെള്ളറക്കാട് മേഖലയിൽ ജാഗ്രത; തെരുവ് നായെ നാട്ടുകാർ കൊന്നു | Erumappetty stray dog attack news

എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ കാർത്യായനിയെ (84) ആക്രമിച്ച് കൊലപ്പെടുത്തിയ തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു (Erumappetty stray dog attack news). ഇതോടെ പ്രദേശത്തെ മറ്റ് വളർത്തുമൃഗങ്ങൾക്കും ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരമാണ് കാർത്യായനിയെ നായ വീട്ടിൽ കയറി ആക്രമിച്ചത്. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ ഇവർ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ ദേവദാസിനും അയൽവാസി ഉദയരാജിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ വന്യജീവി സംരക്ഷകന്റെ സഹായത്തോടെ നായയെ പിടികൂടിയെങ്കിലും പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു.പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കടങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മറ്റ് വളർത്തുനായ്ക്കൾക്ക് അടിയന്തരമായി വാക്സിനേഷൻ നൽകി. പരിക്കേറ്റ ദേവദാസും ഉദയരാജും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു വരികയാണ്.

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Story Summary: Post-mortem results confirmed that the stray dog that killed an 84-year-old bedridden woman in Erumappetty, Thrissur, was rabid. Following the incident, Kadangode Panchayat authorities initiated an emergency vaccination drive for pets in the area. The two others injured in the attack are receiving treatment at Mulankunnathukavu Medical College.

WhatsApp Channel Banner

Latest updates

‘ബുൾഡോസർ നീതി’: അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി; കേസ് ചീഫ്...

പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന 'ബുൾഡോസർ നീതി' തടയുന്നതിനായി വിചാരണക്കോടതികൾക്കും ഹൈക്കോടതിക്കും ഉത്തരവിറക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തേക്ക് പ്രതികളുടെ...

വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് 3 മരണം: സ്ഥിരീകരിച്ച്...

കാരക്കസ്: വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അൻസോവാടെഗി പ്രവിശ്യയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നേരിട്ട്...

‘പണത്തിന് മീതെ പരുന്തും പറക്കില്ലേ? സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?...

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അടിസ്ഥാനപരമായ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുന്നതിനായി ഡൽഹി പോലീസ് നിയമപദേശം തേടുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...

‘ഒരിക്കലും മറക്കില്ല’: കേരള തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ...

ന്യൂഡൽഹി: കേരള തീരത്തിന് സമീപം തീപിടിച്ച് സ്ഫോടനമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...