HomeKeralaKSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സതീശൻ സർക്കാരിന് മുന്നിൽ കണക്കുകൾ നിരത്തി...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സതീശൻ സർക്കാരിന് മുന്നിൽ കണക്കുകൾ നിരത്തി തോമസ് ഐസക്ക് | Thomas Isaac Challenges CM

തിരുവനന്തപുരം: കേരളത്തിലെ പുതിയ യു ഡി എഫ് സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കാനുള്ള വഴി ഉപദേശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. വരാനിരിക്കുന്ന ജൂൺ 15-ഓടെയെങ്കിലും സംസ്ഥാനത്ത് സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. പൊതുഗതാഗതം സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും മാതൃകകൾ ഇതിനായി ചൂണ്ടിക്കാണിച്ചു. ആഗോള എണ്ണപ്രതിസന്ധിക്ക് പരിഹാരമായി കാർ യാത്രകൾ കുറയ്ക്കാൻ ബസ്, ട്രെയിൻ യാത്രകൾ സൗജന്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.(Thomas Isaac Challenges CM V D Satheesan On KSRTC Free Travel For Women)

ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ടാസ്‌മേനിയ സംസ്ഥാനങ്ങളും സ്‌പെയിൻ, ലക്‌സംബർഗ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളും പൊതുഗതാഗതം സൗജന്യമാക്കിയ ചരിത്രമുണ്ട്. നിലവിൽ ഇന്ത്യയിൽ തമിഴ്‌നാട്, കർണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നുണ്ട്. ഇതിനായി ഈ സംസ്ഥാനങ്ങൾ മാസം തോറും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.

 

സംസ്ഥാനം പ്രതിമാസ ചെലവ് (കോടി രൂപയിൽ)
കർണ്ണാടക 330 – 360
തെലങ്കാന 280 – 300
തമിഴ്‌നാട് 200 – 220
ആന്ധ്രാപ്രദേശ് 162 – 243
പഞ്ചാബ് 50

കേരളത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ പ്രതിദിനം 2.5 കോടി മുതൽ 2.75 കോടി രൂപ വരെ സർക്കാരിന് അധികച്ചെലവ് വരും. അതായത് പ്രതിമാസം ഏതാണ്ട് 75 മുതൽ 82 കോടി രൂപ വരെ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി നൽകുന്ന 100 കോടിക്ക് പുറമെയാണിത്. ഈ തുക കൃത്യമായി നൽകാതെ പദ്ധതി കെഎസ്ആർടിസിയുടെ തലയിൽ കെട്ടിവെച്ചാൽ ഡീസൽ അടിക്കാൻ പണമില്ലാതെ സർവീസുകൾ മുടങ്ങുമെന്നും ജീവനക്കാരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഐസക് മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ഉന്നയിച്ച അവകാശവാദങ്ങളെ മുൻനിർത്തിയാണ് തോമസ് ഐസക്കിന്റെ ഈ രാഷ്ട്രീയ നീക്കം. സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ള 25,000 കോടിയുടെ റവന്യൂ കുടിശികയും സ്വർണ്ണ വിപണിയിൽ നിന്നുള്ള 15,000 കോടിയുടെ അധിക ജി.എസ്.ടിയും പിരിച്ചെടുക്കാൻ പുതിയ മുഖ്യമന്ത്രി ഇച്ഛാശക്തി കാണിക്കണമെന്നും, ആ പണം ഉപയോഗിച്ച് യു ഡി എഫിന്റെ ‘ഇന്ദിരാ ഗാരന്റികൾ’ ജൂൺ 15-നകം ഉടനടി നടപ്പിലാക്കണമെന്നും തോമസ് ഐസക് വെല്ലുവിളിച്ചു.

Story Summary

Former Finance Minister Dr. Thomas Isaac has urged the newly formed V D Satheesan government to implement free bus travel for women in KSRTC by June 15. Citing monthly expenses of other Indian states, Isaac challenged CM Satheesan to collect pending revenues to fund the UDF’s ‘Indira Guarantees’ without bankrupting KSRTC.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...