തിരുവനന്തപുരം: തലസ്ഥാനത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. (Thiruvananthapuram road accident, One Dead And Two Injured In Tempo Traveller Accident)
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വരികയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Story Summary
One person died and two others were critically injured when a tempo traveller carrying toys crashed into a parked lorry near the Pappala petrol pump in Kilimanoor, Thiruvananthapuram. The deceased is yet to be identified, and the injured have been rushed to the hospital in critical condition.


