Times Kerala

 ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ല; വനം വകുപ്പിനെതിരെ ആരോപണവുമായി അജീഷിന്റെ പിതാവ്

 
 ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ല; വനം വകുപ്പിനെതിരെ കൊലപ്പെട്ട അജീഷിന്റെ പിതാവ്
മാനന്തവാടി; വനം വകുപ്പിനെതിരെ ആരോപണവുമായി വയനാട്ടിലെ പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. കാട്ടാന ഇറങ്ങിയതില്‍ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ ലഭിച്ചിരുന്നില്ലെന്നും ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  വകുപ്പു മന്ത്രി രാജിവെക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

വനം വകുപ്പിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് ആരോപിച്ച നാട്ടുകാര്‍ ആക്രമണകാരികളായ കൂടുതല്‍ കാട്ടാനകള്‍ ജനവാസ മേഖലക്കടുത്തുണ്ടെന്നും പറഞ്ഞു.
 

Related Topics

Share this story