Times Kerala

 പോ​ലീ​സി​നെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു

 
പോ​ലീ​സി​നെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു
 


തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ന്ധു​ക്ക​ള്‍ മോ​ചി​പ്പി​ച്ച പ്ര​തി​ക​ളാ​യ ന​ബി​ന്‍, കൈ​ഫ് എ​ന്നി​വ​രേ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റു​ചെ​യ്യു​ക​യും​ചെ​യ്തു. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും അ​ടി​പി​ടി​ക്കും ഉ​ൾ​പ്പെ​ടെ ര​ണ്ടു കേ​സു​ക​ളാ​ണ് പോ​ലീ​സി​നെ ബ​ന്ധി​യാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ എ​ടു​ത്തി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ര്‍​ന്നാ​ണ് ക​ഠി​ന​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ യു​വാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​യ്ക്കു​കയും ​ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​ക​ൾ വി​ല​ങ്ങ് അ​ഴി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story