Times Kerala

‘മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണം’; പ്രതിപക്ഷ നേതാവ്

 
ധ­​ന­​മ​ന്ത്രി അ­​വ­​ത­​രി­​പ്പി​ക്കാ­​നൊ­​രു­​ങ്ങു​ന്ന­​ത് വി­​ശ്വാ­​സ്യ­​ത­​യി​ല്ലാ­​ത്ത ബ­­​ജ­​റ്റ്, എ​ല്ലാ­​ത്തി­​നും എ­​ണ്ണി­​യെ­​ണ്ണി മ­​റു​പ­​ടി പ­​റ­​യി­​ക്കു­​മെ​ന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാസപ്പടി കേസിൽ കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി ആവശ്യമായ നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടാണ് വീണ കർണാടകട ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യം ഉന്നയിക്കുന്നത്.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ സഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എൻഡോസൾഫാൻ സമരം കേരളത്തിന് അപമാനകരമാണെന്നും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story