എന്നും ജനങ്ങളോടൊപ്പം ; ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് കെ കെ ശൈലജ | K K Shailaja

ജനങ്ങൾക്ക് വേണ്ടി എൽഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും.
k-k-shailaja
Updated on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് കെ കെ ശൈലജ. തെരഞ്ഞെടുപ്പ് ജനവിധി എൽഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല എന്നും കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനിൽപിനും

ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ കെ ശൈലജയുടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

തെരഞ്ഞെടുപ്പ് ജനവിധി എൽഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല. കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനിൽപിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

ജനങ്ങൾക്ക് വേണ്ടി എൽഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും. എൽഡിഎഫിൻ്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com