മൂവാറ്റുപുഴ : തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫ് വലിയ വിജയം കരസ്ഥമാക്കിയിരുന്നു. മാത്യു കുഴൽനാടന് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു കുഴലപ്പ വിതരണം.
നേരത്തെ, എംഎൽഎയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു.