Times Kerala

 കെ എസ് ആര്‍ ടി സിക്ക് കുറുകെ കാര്‍ നിര്‍ത്തി തടസം സൃഷ്ടിച്ചു; മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎൽക്കുമെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി

 
 കെ എസ് ആര്‍ ടി സിക്ക് കുറുകെ കാര്‍ നിര്‍ത്തി തടസം സൃഷ്ടിച്ചു; മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎൽക്കുമെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി
 തിരുവനന്തപുരം: പാളയത്ത് കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ യാത്രക്ക് തടസ്സം സൃഷ്ടിച്ച സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും തിരുവനന്തപുരം  മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി.കെ പി സി സി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാറാണ് പരാതി നല്‍കിയത്. പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അത് പരിഹരിക്കാന്‍ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്ന് പരാതിയില്‍ പറയുന്നു.ഈ മാസം 27നാണ് പരാതിക്കിടയായ സംഭവം

Related Topics

Share this story