

കൊച്ചി: ശബരിമലയിൽ നടന്ന വൻ സ്വർണ്ണക്കൊള്ളയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ലെന്ന് കെ. സുധാകരൻ. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Ready to contest if the party asks me to, says K Sudhakaran about Assembly elections)
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തറിഞ്ഞിട്ടുള്ളത്. സത്യം മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. "കട്ടത് പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയായാണ് താൻ സർക്കാരിനെ നോക്കിക്കാണുന്നത്" എന്ന് അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചതിനെക്കുറിച്ച് ആശങ്കയില്ല. സത്യം തെളിയാൻ ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ കണ്ണൂരിൽ മത്സരിക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.