റോബിൻ ബസിലെ യാത്രക്കാരെ തമിഴ്‌നാട് സർക്കാർ കേരളത്തിലേക്ക് മാറ്റി
Nov 21, 2023, 22:42 IST

പാലക്കാട്: തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് മാറ്റി. പെർമിറ്റ് ലംഘനത്തിന് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ഇന്ന് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസ് ഉടമ, യാത്രക്കാർ എന്നിവരുമായി ഗാന്ധിപുരം ആർ.ടി.ഒ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
യാത്രക്കാരെ പാലക്കാട് വരെ തമിഴ്‌നാട് സർക്കാർ എത്തിക്കും തുടർന്നുള്ള യാത്ര ബസ്സുടമയുടെ ചെലവിലായിരിക്കും. കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ചാൽ ബസ് വിട്ട് നൽകുമെന്ന് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ്സുടമ പറഞ്ഞു. അതേസമയം കേരളത്തിന്റെ സമർദ്ദമാണ് ബസ് കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന് ബസ്സുടമ റോബിൻ ഗിരീഷ് ആരോപിച്ചു.
