Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും: സംസ്കാരം കൊച്ചിയിൽ |...

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും: സംസ്കാരം കൊച്ചിയിൽ | Suraj Lama

🎙️ Latest Podcast

കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഡി എൻ എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.(Suraj Lama’s body to be handed over to relatives today)

മൃതദേഹം കൊച്ചിയിൽ തന്നെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം ഒക്ടോബറിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടതിനെ തുടർന്നാണ് സൂരജ് ലാമ കൊച്ചിയിലെത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ലാമയെ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതാവുകയായിരുന്നു.

സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട് സിസ്റ്റത്തിന് വലിയ വീഴ്ച പറ്റിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സംഭവത്തിൽ വിശദീകരണം നൽകാനായി നെടുമ്പാശേരി എസ്‌എച്ച്‌ഒ നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.