Times Kerala

സൂര്യാഘാതം സംസ്ഥാനത്ത് മൂന്ന് മരണം :ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു

 
4rghth

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ഷമീർ കളിക്കാൻ വന്നു. ഇതിനിടെ കുഴഞ്ഞുവീണു മരിച്ചു.പാലക്കാടും ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ പി രമണിയുടെയും അംബുജത്തിൻ്റെയും മകൻ ആർ ശബരീഷ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോൾ തളർച്ച അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പാലക്കാട് സ്വദേശിനിയായ 56കാരി ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തെങ്കര സ്വദേശി സരോജിനിയാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. സരോജിനി കുഴഞ്ഞുവീഴുന്നത് കണ്ട് സമീപവാസികൾ സരോജിനിയെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related Topics

Share this story