Times Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യം: മ​ന്ത്രി പി. ​രാ​ജീ​വ്

 
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യം: മ​ന്ത്രി പി. ​രാ​ജീ​വ്
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ​ ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മെ​ന്ന്‌ മ​ന്ത്രി പി. ​രാ​ജീ​വ്. പൊ​തു​പ്ര​വ​ർ​ത്ത​ന മ​ര്യാ​ദ​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​തും രാ​ഷ്‌​ട്രീ​യ നേ​താ​വ് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ന​ട​ത്താ​ൻ​പാ​ടി​ല്ലാ​ത്ത​തു​മാ​യ പ​രാ​മ​ർ​ശം ആണ് സുധാകരന്റെ എന്നും  മ​ന്ത്രി പ​റ​ഞ്ഞു.

സ്ഥി​ര​മാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ചി​ന്ത കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​നി​ല തെ​റ്റി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യും വാ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ധി​ക്ഷേ​പ വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞു​കൊ​ണ്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ്ര​സം​ഗ​വും മ​ന്ത്രി​മാ​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​ട​ത്തു​ന്ന പ്ര​സ്‌​താ​വ​ന​ക​ളും പ​രി​ഷ്‌​കൃ‌​ത സ​മൂ​ഹ​ത്തി​ന് ചേ​രു​ന്ന​ത​ല്ല. ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം മനസിലാക്കണമെന്നും മന്ത്രി  പ​റ​ഞ്ഞു.

Related Topics

Share this story