Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'പൊന്നുമോനേ എന്ന അർത്ഥത്തിലാണ് പറഞ്ഞത്': 'മറ്റേ മോനെ' പ്രയോഗത്തിൽ സുരേഷ് ഗോപിയെ...

‘പൊന്നുമോനേ എന്ന അർത്ഥത്തിലാണ് പറഞ്ഞത്’: ‘മറ്റേ മോനെ’ പ്രയോഗത്തിൽ സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ | Suresh Gopi

🎙️ Latest Podcast

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ പ്രയോഗം തെറ്റായ അർത്ഥത്തിലല്ലെന്ന് ശോഭ സുരേന്ദ്രൻ. സ്നേഹത്തോടെയുള്ള ‘പൊന്നുമോനേ’ എന്ന അർത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി എന്നും മുൻപന്തിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Sobha Surendran defends Suresh Gopi on his controversial statement)

പി.പി. ദിവ്യ ബി.ജെ.പിയിലേക്ക് വരുന്നു എന്ന പ്രചാരണംത്തിൽ അവർ പ്രതികരിച്ചു. സി.പി.എമ്മിന് വേണ്ടാത്തത് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തുകൊന്ന വ്യക്തിയാണ് ദിവ്യയെന്നും ശോഭ വിമർശിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ സി.പി.എം സ്വത്വബോധമില്ലാത്ത പാർട്ടിയായി മാറിയെന്ന് ശോഭ ആരോപിച്ചു. പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി കണ്ണൂരിൽ നിന്ന് ആരംഭിക്കുകയാണെന്നും അവർ പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.