Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaതെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി | Skeleton

തെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി | Skeleton

🎙️ Latest Podcast

കൊല്ലം: തെന്മല ഡാം ജംഗ്ഷന് സമീപമുള്ള വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടാവശിഷ്ടങ്ങളും കണ്ടെത്തി. ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനഭാഗത്താണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്.(Skeleton found in Thenmala forest, police starts investigation )

അസ്ഥികൂടത്തിന് സമീപത്തുനിന്ന് പുരുഷൻ്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരത്തിൽ ദ്രവിച്ചുപോയ ഒരു കയറിന്റെ അവശിഷ്ടവും പോലീസ് കണ്ടെടുത്തു. വസ്ത്രങ്ങളും കയറും കണ്ടെത്തിയ സാഹചര്യത്തിൽ ഇത് ആത്മഹത്യയാണോയെന്നാണ് സംശയിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.