പീഡന പരാതി ഉയർന്നതിന് പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം
Sep 16, 2023, 21:58 IST

തനിക്കെതിരെ പീഡന പരാതി ഉയർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ഷിയാസ് കരീം. ‘വെൽക്കം ടു മൈ ലൈഫ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രെഹ്‌ന യാണ് ഷിയാസിന്റെ ഭാവി വധു. ഷിയാസിനെതിരെ പീഡനപരാതിയിൽ പോലീസ് കേസെടുത്ത വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എൻഗേജ്‌മെന്റ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പീഡന പരാതിയില്‍ കാസര്‍ഗോഡ് ചന്തേര പോലീസ് കേസ് എടുത്തിരുന്നു. എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായ യുവതി അടുത്തിടെയാണ് നടനുമായി പരിചയപ്പെട്ടതെന്നും തുടർന്ന് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നുമാണ് പരാതി.