HomeKerala'മനുഷ്യമൃഗം എന്ന് പോലും വിളിക്കാന്‍ പറ്റില്ല, നരകിച്ചു മരിക്കണം'; നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ...

‘മനുഷ്യമൃഗം എന്ന് പോലും വിളിക്കാന്‍ പറ്റില്ല, നരകിച്ചു മരിക്കണം’; നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണത്തിൽ പൊട്ടിത്തെറിച്ച് സീമ ജി നായർ | Seema G Nair facebook post child death

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ ക്രൂരമായ മർദനമേറ്റ് മരിച്ച സംഭവത്തിൽ അതിരൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി പ്രമുഖ നടി സീമ ജി നായർ. സ്വന്തം സുഖത്തിന് വേണ്ടി ചോരക്കുഞ്ഞിനെ ക്രൂര പീഡനത്തിന് വിട്ടുകൊടുത്ത അമ്മയെ ‘മനുഷ്യമൃഗം’ എന്ന് പോലും വിളിക്കാൻ കഴിയില്ലെന്നും, ഇത്തരം മനുഷ്യപിശാചുക്കൾ നരകിച്ചു മരിക്കണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയം നുറുങ്ങുന്ന കുറിപ്പിൽ സീമ ജി നായർ കുറിച്ചു (Seema G Nair facebook post child death). കുട്ടിയുടെ ശരീരത്തിൽ 51 ഓളം മുറിവുകളുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേട്ട് മനസ്സ് മരവിച്ചുപോയെന്നും താരം വ്യക്തമാക്കി.

ഒരു കുഞ്ഞിന് ജന്മം നൽകാൻ ഭാഗ്യമില്ലാതെ ലക്ഷക്കണക്കിന് ദമ്പതികൾ കാത്തിരിക്കുമ്പോൾ, കിട്ടിയ ഭാഗ്യത്തെ തല്ലിക്കെടുത്തിയ അമ്മയ്‌ക്കെതിരെയും കാമുകനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് സീമ ജി നായരുടെ ആവശ്യം. ഇവർക്ക് ഒരുകാലത്തും ജാമ്യം ലഭിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

”മകനേ വിട… ഇങ്ങനെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിക്കാനായിരുന്നോ നിന്റെ വിധി? ഒന്നര വയസ്സിനുള്ളില്‍ നീ അനുഭവിച്ചു തീര്‍ത്ത വേദനകള്‍ക്ക് ഒരു കണക്കും ഉണ്ടായിരുന്നില്ലല്ലോ. ഈ കുഞ്ഞുശരീരത്തില്‍ 51 മുറിവുകളോളം ഉണ്ടായിരുന്നുവെന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കേട്ടപ്പോള്‍ മരവിച്ചുപോയി ഞങ്ങള്‍. നിന്റെ കുഞ്ഞുകൈകള്‍ തല്ലിയൊടിച്ചു പ്ലാസ്റ്റര്‍ ഇട്ടപ്പോള്‍, നിന്റെ അമ്മ എന്ന് പറയുന്നവള്‍ അതെടുത്തു സ്റ്റാറ്റസ് ആക്കി! രണ്ടു കയ്യും ഒരേരീതിയില്‍ ഒടിഞ്ഞപ്പോള്‍ ആരും തിരക്കിയില്ലേ എന്ത് സംഭവിച്ചുവെന്ന്?? ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഭാഗ്യം ഇല്ലാത്ത എത്രയോ പേര്‍ ഇവിടെയുണ്ട്, എന്തിനാ ദൈവമേ ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഇതിനുള്ള ഭാഗ്യം കൊടുക്കുന്നത്??

‘അമ്മ’ എന്ന വാക്കിന് ഒരുപാടര്‍ത്ഥം ഉണ്ട്. സ്വന്തം സുഖത്തിനു വേണ്ടി നീ ബലികൊടുത്തത് ഒരു പാവം കുഞ്ഞിനെയായിരുന്നു. നിന്റെ രക്തത്തിനെ കൊല്ലാകൊല ചെയ്യാന്‍ അവന് നീ ഇട്ടുകൊടുത്തില്ലേ ഈ പൊന്നു കുഞ്ഞിനെ? ഓരോ ഉപദ്രവങ്ങള്‍ തുടരുമ്പോഴും ആ കുഞ്ഞ് നിന്റെ മുന്നില്‍ ആയിരിക്കില്ലേ കരഞ്ഞിട്ടുണ്ടാവുക? മനുഷ്യമൃഗം എന്ന് പോലും നിന്നെ വിളിക്കാന്‍ പറ്റില്ല, അതിന്റെ മുകളില്‍ വല്ല വാക്കുകള്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കാം. ഇങ്ങനെയുള്ള മനുഷ്യ പിശാചുക്കള്‍ ഇനിയൊരിക്കലും വെളിച്ചം കാണരുത്. ഒരിക്കലും ഇവള്‍ക്കും, അവനും, ജാമ്യം കിട്ടരുത്. നരകിക്കണം, നരകിച്ചു മരിക്കണം.”

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയെയും കാമുകനെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്ത് ജയിലിൽ റിമാൻഡിൽ അയച്ചിട്ടുണ്ട്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും ശരീരമാസകലം മാരകമായ മുറിവുകളുണ്ടായിരുന്നുവെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Story Summary: Actress Seema G Nair shared a heartbreaking post on the tragic death of a one-and-a-half-year-old child in Nedumangad. She lashed out at the mother, calling her a “human demon” who allowed her own blood to be tortured for her personal pleasure, demanding that the accused should never get bail.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’:...

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രമുഖ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്...

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...