Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം: രോഗിയുടെ കൂട്ടിരിപ്പുകാരായ 2 പേർ കസ്റ്റഡിയിൽ...

ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം: രോഗിയുടെ കൂട്ടിരിപ്പുകാരായ 2 പേർ കസ്റ്റഡിയിൽ | Security guard

🎙️ Latest Podcast

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരേഷിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.(Security guard beaten at hospital, 2 patient’s companions in custody)

ആംബുലൻസ് നിർത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രണ്ട് കൂട്ടിരിപ്പുകാരോട് അവിടെനിന്നും മാറി ഇരിക്കാൻ സുരേഷ് ആവശ്യപ്പെട്ടു. പുരുഷന്മാർക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. ഒപി കൗണ്ടറിന് സമീപത്തെ ഇരിപ്പിടത്തിലേക്ക് മാറാൻ പറഞ്ഞതാണ് കൂട്ടിരിപ്പുകാരെ പ്രകോപിപ്പിച്ചത്.

സുരേഷിന്റെ നിർദ്ദേശം വകവെക്കാതിരുന്ന ഇവർ സുരേഷിനെ മർദിക്കുകയായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.