Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKeralaUDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു: 4 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിട്ടുവീഴ്ചയില്ലെന്ന്...

UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു: 4 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് വിഭാഗം | UDF

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. എന്നാൽ ഇവിടെ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം ഇരു പാർട്ടികളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.(Seat sharing heats up in UDF, Congress wants 4 seats)

വിജയസാധ്യത മുൻനിർത്തിയാണ് കേരള കോൺഗ്രസിന്റെ പക്കലുള്ള നാല് മണ്ഡലങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നിവയാണിവ.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച പത്തിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത് എന്ന വസ്തുതയും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.