Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ഉമർ ഫൈസി മുക്കം എടുക്കാത്ത നാണയം': രൂക്ഷ വിമർശനവുമായി സമസ്ത നേതാക്കൾ...

‘ഉമർ ഫൈസി മുക്കം എടുക്കാത്ത നാണയം’: രൂക്ഷ വിമർശനവുമായി സമസ്ത നേതാക്കൾ | Umar Faizy Mukkam

🎙️ Latest Podcast

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ സംഘടനയ്ക്കുള്ളിൽ പടലപ്പിണക്കം ശക്തമാകുന്നു. ഉമർ ഫൈസി എടുക്കാത്ത നാണയമാണെന്നും വായയിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മായിൻ ഹാജി പരിഹസിച്ചു. ഉമർ ഫൈസിക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Samastha leaders criticizes Umar Faizy Mukkam over the controversial statement)

വിവാദം കൊഴുത്തതോടെ സമസ്തയുടെ ഉന്നത നേതൃത്വം ഉമർ ഫൈസിയെ നേരിട്ട് വിളിപ്പിച്ചു ശാസിച്ചുവെന്നാണ് വിവരം. നടത്തിയ മോശം പരാമർശങ്ങൾ തിരുത്തി പരിഹാരം ചെയ്യണമെന്ന് നേതൃത്വം കർശനമായി ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉമർ ഫൈസിയുടെ പ്രകോപനപരമായ പ്രസംഗം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.