HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ മുഖം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി, ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം, സ്പീക്കർ എഴുന്നേറ്റ് പോയി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.(Sabarimala gold theft case, Opposition protests in the Assembly today)

ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ സ്പീക്കറുടെ ചേമ്പറിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോയതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. സഭയ്ക്കുള്ളിലെ പ്രതിഷേധം കനത്തതോടെ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ സ്പീക്കറുടെ ചേമ്പറിലേക്ക് കയറാൻ ശ്രമം നടന്നു. അൻവർ സാദത്ത് എം.എൽ.എ ആണ് സ്പീക്കറുടെ ചേമ്പറിലേക്ക് ആദ്യം കുതിച്ചെത്തിയത്. ചേമ്പറിന് മുന്നിൽ നിലയുറപ്പിച്ച വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് എത്തിയതോടെ സ്പീക്കർ എഴുന്നേറ്റ് പോയി.

‘സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ’ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം പൂർണ്ണമായും വഴിമുട്ടിയ നിലയിലാണെന്ന് വി ഡി സതീശൻ ആരോപിച്ചു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പോലും ജാമ്യം ലഭിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിപക്ഷത്തിന് സഭയിൽ ഉന്നയിക്കാൻ മറ്റ് വിഷയങ്ങളില്ലെന്നും അതുകൊണ്ടാണ് അതിക്രമം കാണിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എല്ലാവരെയും അധിക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്നും സഭ തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും VD സതീശനും: മോദിയുടെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ...

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക്...

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias...

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...