HomeKeralaശബരിമല സ്വർണ്ണക്കൊള്ളയും പ്രതിപക്ഷ പ്രതിഷേധവും: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു, നാളെ ബില്ലുകൾ...

ശബരിമല സ്വർണ്ണക്കൊള്ളയും പ്രതിപക്ഷ പ്രതിഷേധവും: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു, നാളെ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കും | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ ഇന്നത്തേക്ക് റദ്ദാക്കി. പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും മുദ്രാവാക്യം വിളികളും സഭയെ പ്രക്ഷുബ്ധമാക്കി. കെ. ബാബു ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും സർക്കാർ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.(Sabarimala gold theft and opposition protests, Legislative Assembly adjourned for today)

യാതൊരു തെളിവുമില്ലാതെയാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും ഇതിൽ പ്രതിഷേധിച്ച് സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നാടകമാണെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും തിരിച്ചടിച്ചു. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിനല്ല, കോടതിക്കാണ് സമർപ്പിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ വിമർശിക്കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.

നിയമത്തിന് മുന്നിൽ തന്ത്രിക്ക് മറ്റ് പ്രതികളെപ്പോലെയുള്ള അവകാശങ്ങൾ മാത്രമേയുള്ളൂവെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. തന്ത്രിക്ക് വേണ്ടി സഭയ്ക്ക് പുറത്ത് ബിജെപിയും യുഡിഎഫും വക്കാലത്ത് ഏറ്റിരിക്കുകയാണ്. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണ്ണ അവസരമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തുടർച്ചയായ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.

നാളെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയാനാണ് സർക്കാർ തീരുമാനം. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്. സഭയിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസ് ബിജെപിയുമായി ‘സോഫ്റ്റ് പാലം’ ഉണ്ടാക്കുകയാണെന്നും ഇത് അവർക്ക് നല്ലതാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇപ്പോൾ സഭയിലിരിക്കുന്ന എത്രപേർ അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോൺഗ്രസിൽ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും, ജനങ്ങൾ ഇവരെ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോൾ ഭരണപക്ഷവും ശക്തമായി പ്രതിരോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനുമൊപ്പം നിൽക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടത്. ഒമ്പത് പ്രധാന ബില്ലുകൾ നാളെ ചർച്ചയില്ലാതെ പാസാക്കും. രണ്ട് ഫിനാൻസ് ബില്ലുകൾക്ക് പുറമേ നെറ്റിവിറ്റി കാർഡ് ബില്ലും നാളത്തെ പട്ടികയിലുണ്ട്.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...