Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഎലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം...

എലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം | Rat poison

🎙️ Latest Podcast

കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled into glass, Woman dies after drinking water)

വീട്ടിൽ എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഈ ഗ്ലാസിൽ വിഷമുണ്ടെന്ന് അറിയാതെ ശോഭന ഇതിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു.

വിഷം ഉള്ളിൽച്ചെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആശുപത്രിയിൽ എത്തിച്ചു. ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.