രംഗശ്രീ കലാജാഥ: ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

effe

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ രംഗശ്രീ കലാവേദി ഹരിതകര്‍മ്മസേനാംഗങ്ങളുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മാലിന്യ സംസ്‌ക്കരണ രംഗത്ത് സുസ്ഥിരത ഊട്ടി ഉറപ്പിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമാണ് ഹരിതകര്‍മ്മ സേന.

പ്രാദേശികതലത്തില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ ഉറവിട കേന്ദ്രത്തില്‍ തന്നെ  തരംതിരിച്ചുള്ള ഇടപെടലാണ് ഹരിതകര്‍മ്മ സേന നടത്തുന്നത്.  ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ആവശ്യകത, ഗുണഭോക്തൃ വിഹിതം നല്‍കുന്നതിന്റെ പ്രസക്തി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി തീയേറ്ററായ രംഗശ്രീ കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് അധ്യക്ഷനായ പരിപാടിയില്‍ സബ് കലക്ടര്‍ ഡി.ധര്‍മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.  കലാജാഥ ഇന്ന് (മാര്‍ച്ച് 16) രാവിലെ എലപ്പുള്ളിയില്‍ നിന്നാരംഭിച്ച് ശ്രീകൃഷ്ണപുരം, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവടങ്ങളില്‍ പര്യടനം നടത്തും.

Share this story