Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaരാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി...

രാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി | Rahul Gandhi

🎙️ Latest Podcast

കണ്ണൂർ: പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ സുരക്ഷ മുൻനിർത്തി പരിസര പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ ദൂരപരിധിയിലാണ് നിരോധനം.(Rahul Gandhi’s visit, Drone ban imposed in Peravoor)

ഡ്രോണുകൾ, ആളില്ലാത്ത ആകാശ വാഹനങ്ങൾ എന്നിവ പറത്തുന്നത് കർശനമായി നിരോധിച്ചു. രാവിലെ 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് ഈ ഉത്തരവ് പ്രാബല്യത്തിലുള്ളത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിറക്കിയത്.

സുരക്ഷാ ഏജൻസികൾക്ക് ഈ നിരോധനം ബാധകമല്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.